Friday, April 16, 2010

ഇരുളില്‍ ഒരു ജന്മം

എന്‍ പൂവാടിയിലെ ചെമ്പനിനീര്‍ മുകുളങ്ങള്‍ ....
വിരിയാതെ കരിഞ്ഞു കൊഴിയുന്നു ..
ചിത്രശലഭങ്ങള്‍ ഒന്ന് തൊട്ടിരുന്നെങ്കില്‍ ...
വണ്ടുകള്‍ ഒന്ന് മൂളിപ്പാടിയിരുന്നെങ്കില്‍ .......
എന്‍ പൂന്തോപ്പിലെ പൂവുകള്‍ പൂത്തുലഞ്ഞേനെ...



മഞ്ഞുത്തുള്ളികള്‍ കണ്ണുനീരായി ഒഴുകുമ്പോള്‍ ...

അറിയാതെ കൊതിക്കുന്നു ഒരു പുലരിയെ കാണാന്‍ ....
എന്തിനീ പാഴ്ജന്മം എനിക്ക് തന്നു നീ ...
ഇതളുകള്‍ വിടരാതെ ഇരുട്ടില്‍ തീരുന്നൊരു ഒരു ജന്മം ...
അടരുന്നു നിറം മങ്ങിയ പൂമൊട്ടുകള്‍ വിടരുവാന്‍ വെറുതേ മോഹിച്ച്‌....







2 comments:

  1. കാലം നീട്ടുന്ന പൂപ്പാത്രത്തിലെ കരിഞ്ഞ ഇതളുകള്‍ കണ്ടു പരിഭ്രമിക്കാതെ കുട്ടീ.
    :-)

    ReplyDelete