Saturday, April 10, 2010

മഴക്കാലം









മഴക്കാലമായിരുന്നു നീ എനിക്ക്

ഓരോ തുള്ളി മഴയും നിന്റെ ചിരിയായിരുന്നു
നിന്റെ സ്പര്‍ശനമാണെന്നു തോന്നി

കര്‍ക്കിടക കാറ്റ് വീശിയപ്പോള്‍ ...


രാത്രി മഴയാണെനിക്കിഷ്ടം...
അമ്മതന്‍ താരാട്ടു പാട്ട് പോല്‍....
എന്നെ സ്വപ്ന ലോകത്തെത്തിക്കുന്ന
രാത്രി മഴയെയാണെനിക്കിഷ്ടം .....

ആദ്യമായി വിദ്യാലയ തിരുമുറ്റത്തു-
എന്‍ കുഞ്ഞിക്കാലുകള്‍ പതിഞ്ഞതും
ഒരു മഴക്കാലത്തായിരുന്നു ....
പുതിയ പുസ്തകത്തിന്റെ മണം പോലെ
എന്നും ഒരു ഓര്‍മ്മയാണാ മഴക്കാലം....

മഴക്കാലമേറെക്കഴിഞ്ഞിട്ടും എന്‍റെ
ഓര്‍മ്മകള്‍ മായാതെ നില്‍ക്കുന്നു..
മഴപെയ്തു തോര്‍ന്ന നിശബ്ദടയില്‍-എന്‍
ഓര്‍മകളുടെ മഴ പെയ്യാന്‍ തുടങ്ങുന്നു....

ആദ്യമായി അവനെനിക്ക്
മയില്‍‌പ്പീലിതുണ്ട് തന്നതും

ഒരു മഴക്കാലത്തായിരുന്നു....
കുപ്പിവളപ്പൊട്ടുകള്‍ നിറച്ച ചെപ്പു
ഞാനവനു കൊടുത്തതും

ഒരു മഴക്കാലത്തായിരുന്നു ....


പുസ്തക താളുകള്‍ മറിച്ച് കുഞ്ഞു -

മയില്‍‌പ്പീലികളെ വെളിച്ചം തട്ടാതെ
നോക്കിയതും ഒരു മഴക്കാലത്തായിരുന്നു ....
അന്നത്തെ രാത്രി മഴയ്ക്ക് ഒരു മയിപ്പീലിയുടെ
ഭംഗിയുണ്ടായിരുന്നു......

കര്‍ക്കിടക കാറ്റു എന്‍ മയിപ്പീലികളെ
കൊണ്ടുപോയപ്പോള്‍ ആദ്യമായി
ഞാന്‍ കണ്ടു അവന്റെ കണ്ണില്‍
എന്നോടുള്ള പരിഭവം....

ഉടഞ്ഞ ചെപ്പില്‍ നിന്നും വര്‍ണച്ചിറകുകള്‍
വിടര്‍ത്തി കുപ്പിവളപ്പൊട്ടുകള്‍ എന്‍റെ
മുന്നില്‍ വീണപ്പോള്‍ എന്‍ മിഴികളില്‍ -
നിന്നും പെയ്തു ഒരു പെരുമഴ...

മഴക്കാലമേറെ കഴിഞ്ഞപ്പോള്‍ തണുത്ത -
ഓര്‍മ്മയില്‍ അവനെയും ഞാന്‍ കിടത്തിയുറക്കി...
പൊട്ടിക്കരഞ്ഞു പോയി ഞാനീ മഴയത്ത്..
ഒരു കര്‍ക്കിടക വാവ് അവനെ കൊണ്ടുപോയതറിഞ്ഞു..

മഴക്കാലമായിരുന്നു അവനെനിക്ക് ...
ഓരോ മഴയും അവന്റെ ചിരിയായിരുന്നു ...
അവന്റെ സാമീപ്യമാനെന്നു തോന്നിപോയി
കര്‍ക്കിടക കാറ്റെന്നെ തട്ടിയുണര്‍ത്തിയപ്പോള്‍ ....



2 comments: