ഒരു മുകുളമായി ,തളിരായി - വിടര്‍ന്ന് കാറ്റിന്റെ മടിത്തട്ടിലുറങ്ങി ...മാതൃ കല്പത്തിന്റെ താരാട്ടു കേട്ട് കൊഞ്ചിയും പിണങ്ങിയും
ഒരുപാടു നാളുകള്‍ ... ഒടുവില്‍ ഒരു കാറ്റില്‍ തണ്ടുലഞ്ഞു ...
മണ്ണിന്റെ മടിത്തട്ടിലേക്ക് മരവിച്ച ഇലകള്‍ പൊഴിയുന്നു ......
കാര്‍മേഘം ഇരുണ്ടു കൂടി വരുന്നു .... മഴ തുള്ളി തുള്ളിയായി മണ്ണിലേക്ക് വീഴുന്നു .... മണ്ണില്‍ പുതുമഴ സുഗന്ധം പരത്തി ...... കാറ്റിലാടുന്ന ഇലകള്‍ .... പൊട്ടിച്ചിരിക്കുന്ന ഇടിമിന്നലുകള്‍ .... മഴ പെരുമഴയായി .... ഇരുട്ടില്‍ അത് താരാട്ടായി ....... ഒടുവില്‍ നിശബ്ദത മഴയെ മരണത്തിനു കൈമാറി ....
തുള്ളി മഴ പോലെ ഒരു ബ്ലോഗ് .....ചെറിയ ചെറിയ ചിന്തിപ്പിക്കുന്ന പോസ്റ്റുകള്‍ ...
ReplyDeleteതോരാത്ത പെരുമഴയായി ഇതു മാറട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു ...പ്രാര്‍ത്ഥിക്കുന്നു
Keep on writing........All The Best...Your brother
ശിശിരത്തില്‍ പൊഴിയും മുന്‍പ് ഒരു വസന്തം സൃഷ്ടിക്കാം,
ReplyDeleteഒരു മഴ നനയാം, ഒരു കാറ്റിന് തലോടലറിയാം,
പിന്നെ നിറഞ്ഞ ഹൃദയത്തോടെ മണ്ണിലലിയാം .
-സ്നേഹപൂര്‍വ്വം അവന്തിക,