Monday, October 10, 2011

Friday, April 16, 2010

ഇരുളില്‍ ഒരു ജന്മം

എന്‍ പൂവാടിയിലെ ചെമ്പനിനീര്‍ മുകുളങ്ങള്‍ ....
വിരിയാതെ കരിഞ്ഞു കൊഴിയുന്നു ..
ചിത്രശലഭങ്ങള്‍ ഒന്ന് തൊട്ടിരുന്നെങ്കില്‍ ...
വണ്ടുകള്‍ ഒന്ന് മൂളിപ്പാടിയിരുന്നെങ്കില്‍ .......
എന്‍ പൂന്തോപ്പിലെ പൂവുകള്‍ പൂത്തുലഞ്ഞേനെ...



മഞ്ഞുത്തുള്ളികള്‍ കണ്ണുനീരായി ഒഴുകുമ്പോള്‍ ...

അറിയാതെ കൊതിക്കുന്നു ഒരു പുലരിയെ കാണാന്‍ ....
എന്തിനീ പാഴ്ജന്മം എനിക്ക് തന്നു നീ ...
ഇതളുകള്‍ വിടരാതെ ഇരുട്ടില്‍ തീരുന്നൊരു ഒരു ജന്മം ...
അടരുന്നു നിറം മങ്ങിയ പൂമൊട്ടുകള്‍ വിടരുവാന്‍ വെറുതേ മോഹിച്ച്‌....







Sunday, April 11, 2010

സ്നേഹിക്കുക അവസാനം വരെ .........

Saturday, April 10, 2010

മഴക്കാലം









മഴക്കാലമായിരുന്നു നീ എനിക്ക്

ഓരോ തുള്ളി മഴയും നിന്റെ ചിരിയായിരുന്നു
നിന്റെ സ്പര്‍ശനമാണെന്നു തോന്നി

കര്‍ക്കിടക കാറ്റ് വീശിയപ്പോള്‍ ...


രാത്രി മഴയാണെനിക്കിഷ്ടം...
അമ്മതന്‍ താരാട്ടു പാട്ട് പോല്‍....
എന്നെ സ്വപ്ന ലോകത്തെത്തിക്കുന്ന
രാത്രി മഴയെയാണെനിക്കിഷ്ടം .....

ആദ്യമായി വിദ്യാലയ തിരുമുറ്റത്തു-
എന്‍ കുഞ്ഞിക്കാലുകള്‍ പതിഞ്ഞതും
ഒരു മഴക്കാലത്തായിരുന്നു ....
പുതിയ പുസ്തകത്തിന്റെ മണം പോലെ
എന്നും ഒരു ഓര്‍മ്മയാണാ മഴക്കാലം....

മഴക്കാലമേറെക്കഴിഞ്ഞിട്ടും എന്‍റെ
ഓര്‍മ്മകള്‍ മായാതെ നില്‍ക്കുന്നു..
മഴപെയ്തു തോര്‍ന്ന നിശബ്ദടയില്‍-എന്‍
ഓര്‍മകളുടെ മഴ പെയ്യാന്‍ തുടങ്ങുന്നു....

ആദ്യമായി അവനെനിക്ക്
മയില്‍‌പ്പീലിതുണ്ട് തന്നതും

ഒരു മഴക്കാലത്തായിരുന്നു....
കുപ്പിവളപ്പൊട്ടുകള്‍ നിറച്ച ചെപ്പു
ഞാനവനു കൊടുത്തതും

ഒരു മഴക്കാലത്തായിരുന്നു ....


പുസ്തക താളുകള്‍ മറിച്ച് കുഞ്ഞു -

മയില്‍‌പ്പീലികളെ വെളിച്ചം തട്ടാതെ
നോക്കിയതും ഒരു മഴക്കാലത്തായിരുന്നു ....
അന്നത്തെ രാത്രി മഴയ്ക്ക് ഒരു മയിപ്പീലിയുടെ
ഭംഗിയുണ്ടായിരുന്നു......

കര്‍ക്കിടക കാറ്റു എന്‍ മയിപ്പീലികളെ
കൊണ്ടുപോയപ്പോള്‍ ആദ്യമായി
ഞാന്‍ കണ്ടു അവന്റെ കണ്ണില്‍
എന്നോടുള്ള പരിഭവം....

ഉടഞ്ഞ ചെപ്പില്‍ നിന്നും വര്‍ണച്ചിറകുകള്‍
വിടര്‍ത്തി കുപ്പിവളപ്പൊട്ടുകള്‍ എന്‍റെ
മുന്നില്‍ വീണപ്പോള്‍ എന്‍ മിഴികളില്‍ -
നിന്നും പെയ്തു ഒരു പെരുമഴ...

മഴക്കാലമേറെ കഴിഞ്ഞപ്പോള്‍ തണുത്ത -
ഓര്‍മ്മയില്‍ അവനെയും ഞാന്‍ കിടത്തിയുറക്കി...
പൊട്ടിക്കരഞ്ഞു പോയി ഞാനീ മഴയത്ത്..
ഒരു കര്‍ക്കിടക വാവ് അവനെ കൊണ്ടുപോയതറിഞ്ഞു..

മഴക്കാലമായിരുന്നു അവനെനിക്ക് ...
ഓരോ മഴയും അവന്റെ ചിരിയായിരുന്നു ...
അവന്റെ സാമീപ്യമാനെന്നു തോന്നിപോയി
കര്‍ക്കിടക കാറ്റെന്നെ തട്ടിയുണര്‍ത്തിയപ്പോള്‍ ....



ആവര്‍ത്തന വിരസത



കൊഴിയുന്ന ദിവസങ്ങള്‍
കഴിയുന്ന നിമിഷങ്ങള്‍
ഒടുങ്ങുന്ന ജന്മങ്ങള്‍
ആവര്‍ത്തനവിരസത-പുതിയൊരു ജന്മത്തിലും....

ആവര്‍ത്തനം









കടല്‍ തിരമാലകള്‍ മടുത്തുകാണുമോ ....?
മഴത്തുള്ളികളും മടുത്തു കാണുമായിരിക്കും ....!
ഒഴുകുന്ന പുഴയോ .........?
കാറ്റിനുമില്ലേ ഒരു മടുപ്പ് ....?
കാറ്റിലാടുന്ന ഇലകള്ക്കോ ....?
ചലനങ്ങള്‍ ഏറ്റു വാങ്ങുന്ന നിരത്തുകള്‍ ....!!
ഋതുക്കള്‍ക്കോ...??
കാലത്തിനും കാലചക്രത്തിനും ......??
ഭൂമിക്കും .... പ്രപഞ്ചത്തിനും .....??
ആര്‍ക്കുമില്ലേ ഒരു ആവര്‍ത്തനത്തിന്റെ മടുപ്പ് .....!?

-മടുത്തിരുന്നെങ്കില്‍ ഞാനില്ല നീയില്ല ആരുമില്ല ......

ഇലയായി ഒരു ജന്മം...

ഒരു മുകുളമായി ,തളിരായി - വിടര്‍ന്ന് കാറ്റിന്റെ മടിത്തട്ടിലുറങ്ങി ...
മാതൃ കല്പത്തിന്റെ താരാട്ടു കേട്ട് കൊഞ്ചിയും പിണങ്ങിയും
ഒരുപാടു നാളുകള്‍ ...
ഒടുവില്‍ ഒരു കാറ്റില്‍ തണ്ടുലഞ്ഞു ...
മണ്ണിന്റെ മടിത്തട്ടിലേക്ക്
മരവിച്ച ഇലകള്‍ പൊഴിയുന്നു ......